Viratkohli

ഒരേ ഒരു കോഹ്‍ലി!!! ആര്‍സിബിയ്ക്ക് 182 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 182/6 എന്ന സ്കോര്‍ നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 83 റൺസാണ് ആര്‍സിബിയ്ക്ക് കരുത്തേകിയത്.

കാമറൺ ഗ്രീന്‍ 21 പന്തിൽ 33 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ 19 പന്തിൽ 28 റൺസ് നേടി. അവസാന ഓവറുകളിൽ 8 പന്തിൽ 20 റൺസ് നേടി ദിനേശ് കാര്‍ത്തിക്കും തകര്‍ത്തപ്പോള്‍ കൊൽക്കത്തയ്ക്കായി ആന്‍ഡ്രേ റസ്സലും ഹര്‍ഷിത് റാണയും രണ്ട് വീതം വിക്കറ്റ് നേടി.

ഫാഫ് ഡു പ്ലെസിയെ രണ്ടാം ഓവറിൽ നഷ്ടമായ ശേഷം കോഹ്‍ലി – ഗ്രീന്‍ കൂട്ടുകെട്ട് 65 റൺസ് നേടിയാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. ഗ്രീനിനെ റസ്സൽ പുറത്താക്കിയപ്പോള്‍ കോഹ്‍ലിയും മാക്സ്വെല്ലും 42 റൺസ് കൂടി മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തു. രജത് പടിദാറും അനുജ് റാവത്തും വേഗത്തിൽ പുറത്തായപ്പോള്‍ ആറാം വിക്കറ്റിൽ 31 റൺസാണ് കോഹ്‍ലി – ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ട് നേടിയത്.

Exit mobile version