Picsart 23 04 12 08 53 41 293

“കോഹ്ലിക്ക് ആരെയും ഒന്നും തെളിയിക്കാൻ ഇല്ല” സൈമൺ ഡൗളിനെതിരെ സൽമാൻ ബട്ട്

കോഹ്ലി അർധ സെഞ്ച്വറികൾക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നും ടീമിനു വേണ്ടിയല്ല എന്നുമുള്ള മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൗളിന്റെ വിമർശനങ്ങൾക്ക് എതിരെ മുൻ പാകിസ്താൻ താരം സൽമാൻ ബട്ട് രംഗത്ത്. കോഹ്ലിക്ക് ആരെയും ഒന്നുൻ തെളിയിക്കേണ്ടതില്ല എന്നും ഈ വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെന്നും സൽമാൻ ബട്ട് പറഞ്ഞു.

“നാൽപ്പതുകളിൽ നിൽക്കെ കോഹ്‌ലി ബിഷ്‌ണോയിയെ മൂന്ന് നാല് തവണ അടിക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ കണ്ടതാണ്, പക്ഷേ അവൻ പരാജയപ്പെട്ടു. അത് കളിയുടെ ഭാഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75 സെഞ്ചുറികൾ നേടിയ കോഹ്ലിക്ക് ആരോടും ഒന്നും തെളിയിക്കേണ്ടതില്ല.” ബട്ട് തന്റെ YouTube ചാനലിൽ പറഞ്ഞു.

“യുവതാരങ്ങൾ പലപ്പോഴും ഇത്തരത്തിൽ സ്വന്തം നാഴികകല്ലുകൾ നോക്കി കളിക്കുന്നത് കാണാം. കോഹ്ലി എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അതും ആർ സി ബിയുൽ. ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനത്തിന് വേണ്ടിയല്ല അദ്ദേഹം പോരാടുന്നത്. അവൻ ഒരു ലോകോത്തര താരമാണ്.” ബട്ട് പറഞ്ഞു. സൈമൺ ഡൗൾ ഈ ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കണം എന്നും. ബാബർ, വിരാട്, വില്യംസൺ തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം പവർ ഹിറ്ററുകളല്ല എന്നും ബട്ട് കൂട്ടിച്ചേർത്തു.

Exit mobile version