Picsart 24 05 10 00 24 31 318

“പ്ലേ ഓഫ് സാധ്യത ഞങ്ങളുടെ കയ്യിൽ അല്ല, ഇപ്പോൾ കളിക്കുന്നത് ആത്മാഭിമാനത്തിനായി” കോഹ്ലി

ആർ സി ബിയുടെ പ്ലേ ഓഫ് യോഗ്യത തങ്ങളുടെ കയ്യിൽ അല്ല എന്നും അത് മറ്റു ടീമുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നും വിരാട് കോഹ്ലി. ഇന്ന് ആർ സി ബിയും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു കോഹ്ലി. ഇപ്പോൾ ആർ സി ബി കളിക്കുന്നത് ആത്മാഭിമാനത്തിനു വേണ്ടിയാണ് എന്നും കോഹ്ലി പറഞ്ഞു. ഇന്നത്തെ വിജയത്തോടെ നാലു മത്സരങ്ങൾ തുടർച്ചയായി വിജയിച്ചു നിൽക്കുക ആണ് ആർ സി ബി.

“എനിക്കും ടീമിനും വേണ്ടിയുള്ള സ്‌ട്രൈക്ക് റേറ്റ് നിലനിർത്താനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു വലിയ ടൂർണമെൻ്റിലൂടെ കടന്നുപോകാനുള്ള ഏക മാർഗം നമ്മൾ സ്വയം സത്യസന്ധത പുലർത്തുക എന്നതാണ്. ഞങ്ങൾക്ക് ചില തുടർ തോൽവികൾ സംഭവിച്ചപ്പോൾ ഞങ്ങൾ സത്യസന്ധമായ ഒരു സംഭാഷണം ടീമിൽ നടത്തി.” കോഹ്ലി പറഞ്ഞു.

ഇനി ഞങ്ങൾ അവസാന രണ്ട് മത്സരം ജയിച്ചാലും യോഗ്യത നേടുക എന്നത് ഞങ്ങളുടെ കയ്യിൽ അല്ല. അത് പല ഘടകങ്ങളും ആശ്രയിച്ചാണ്. ഇപ്പോൾ പ്ലേ ഓഫിനായാ ഞങ്ങളുടെ ആത്മാഭിമാനത്തിനായാണ് ഞങ്ങൾ കളിക്കുന്നത്. ഞങ്ങളെ പിന്തുണക്കുന്ന ഞങ്ങളുടെ ആരാധകരെ നിരാശരാക്കാൻ കഴിയില്ല.” കോഹ്ലി പറഞ്ഞു.

Exit mobile version