Picsart 23 04 26 17 55 27 435

“കോഹ്ലി ആർ സി ബിക്കായി ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് തുടരണം”

ഈ സീസണിൽ ആർസിബിയെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം വിരാട് കോഹ്‌ലിക്കുണ്ടെന്നും ഇതുവരെ കോഹ്ലി അതു പോലെയാണ് കളിച്ചത് എന്നും ഹർഭജൻ സിംഗ്‌. ഫാഫ് ഡു പ്ലെസിസുമായുള്ള കോഹ്ലിയുടെ കൂട്ടുകെട്ട് ആണ് ആർ സി ബിയുടെ ഇന്നിങ്സിൽ ഏറ്റവും നിർണായകമാകുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

“ആർ‌സി‌ബിയെ നിലനിർത്താനുള്ള ഉത്തരവാദിത്തം വിരാട് കോഹ്‌ലി ഏറ്റെടുക്കേണ്ടിവരും. ഫാഫുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് നിർണായകമാകും. വിരാട്ടും ഫാഫും മികച്ച ഫോമിലാണ്, ഇത് എല്ലായ്പ്പോഴും ആർ‌സി‌ബിക്ക് ആശ്വാസം നൽകും.” ഹർഭജൻ പറഞ്ഞു.

ഈ സീസണിൽ കോഹ്‌ലിയും ഡു പ്ലെസിസും ആർ‌സി‌ബിക്ക് വേണ്ടി മികച്ച ഫോമിലാണ്. കോഹ്ലി ഈ സീസണിൽ ഇതുവരെ നാല് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. ഫാഫിന് പരിക്കേറ്റതോടെ താൽക്കാലിക ക്യാപ്റ്റൻ ആയും കോഹ്ലി പ്രവർത്തിച്ചു.

Exit mobile version