Picsart 24 02 28 00 47 01 872

കോഹ്ലി ഒരു ഐ പി എൽ കിരീടം അർഹിക്കുന്നുണ്ട് എന്ന് സുരേഷ് റെയ്ന

വിരാട് കോഹ്‌ലി ഒരു ഐ പി എൽ കിരീടം അർഹിക്കുന്നുണ്ട് എന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഐ പി എല്ലിൽ ഇത്ര കാലമായിട്ടും കോഹ്ലിക്കും ആർ സി ബിക്കും കിരീടം നേടാൻ ആയിട്ടില്ല. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർസിബി) ആയി കോഹ്‌ലി നൽകിയ മികച്ച സംഭാവനകൾ നോക്കിയാൽ ഒരു ട്രോഫിക്ക് കോഹ്ലി അർഹനാണെന്ന് റെയ്‌ന പറഞ്ഞു.

“വിരാട് ഒരു ട്രോഫിക്ക് അർഹനാണ്. വർഷങ്ങളായി ഇന്ത്യൻ ടീമിനും ആർസിബിക്കും വേണ്ടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ആർസിബിയിൽ അദ്ദേഹം ധാരാളം വിജയങ്ങൾ നേടിയിട്ടുണ്ട്,അദ്ദേഹവും അദ്ദേഹത്തിന്റെ ആരാധകരും ഒരു കിരീടം അർഹിക്കുന്നു,” റെയ്‌ന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പുതിയ ഐ പി എൽ സീസണിൽ കിരീടം ലക്ഷ്യമാക്കി തന്നെയാകും ആർ സി ബി ഇറങ്ങുന്നത്.

Exit mobile version