Site icon Fanport

പച്ച ജേഴ്സിയിൽ വീണ്ടും കോഹ്ലി ഡക്ക്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പച്ച ജേഴ്‌സി ഒരിക്കൽ കൂടെ നിർഭാഗ്യമായി. പച്ച ജേഴ്സിയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോഹ്ലി ഗോൾഡൻ ഡക്ക് നേടി പുറത്താകുന്നത്. ഇന്ന് ട്രെന്റ് ബൗൾട്ടിന്റെ ആദ്യ ബോളിലാണ് കോഹ്ലി പൂജ്യത്തിൽ പുറത്തായത്.

കോഹ്ലി 23 04 23 16 31 44 705

ഐപിഎൽ 2022 സീസണിൽ ആർ സി ബി പച്ച ജേഴ്സംസിയുമായി ഇറങ്ങിയ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും കോഹ്ലി ഒരു റൺസ് പോലും എടുക്കാതെ പുറത്തായിരുന്നു‌. അന്ന് കോഹ്‌ലിയെ ജഗദീശ സുചിത് ആണ് പുറത്താക്കിയത്. മുമ്പ് കോഹ്ലി ഇതേ പച്ച ജേഴ്സിയിൽ ആർ സി ബിക്ക് ആയി സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഇന്നത്തെ കോഹ്ലിയുടെ ഡക്ക് അദ്ദേഹത്തിന്റെ ഐ പി എൽ കരിയറിലെ ഏഴാം ഗോൾഡൻ ഡക്ക് ആണ്. ആകെ റഷീദ് ഖാൻ മാത്രമെ ഇതിനെക്കാൾ കൂടുതൽ ഗോൾഡൻ ഡക്കുകൾ ഐ പി എല്ലിൽ നേടിയിട്ടുള്ളൂ.

Exit mobile version