Picsart 23 04 17 21 22 17 375

കോഹ്ലി ഗാംഗുലി യുദ്ധം തുടരുന്നു, ഗാംഗുലിയെ കോഹ്ലി ഇൻസ്റ്റയിൽ അൺ ഫോളോ ചെയ്തു

അവസാന കുറേ കാലമായി കോഹ്ലിയും ഗാംഗുലിയും തമ്മിൽ അത്ര നല്ല ബന്ധമല്ല. ആർ സു ബിയും ഡെൽഹിയും തമ്മിലുള്ള മത്സരത്തോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ചത്തെ മത്സരത്തിന് ശേഷം ഇരു ടീമുകളും ഹസ്തദാനത്തിനായി നിന്ന സമയത്ത് ഡൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് ഡയറക്ടറായ ഗാംഗുലിയും ആർ സി ബി താരം കോഹ്‌ലിയും പരസ്‌പരം അവഗണിച്ചു. ഇരുവരും കൈ കൊടുക്കാൻ തയ്യാറായില്ല.

ഡിസിക്കെതിരെ ആർസിബി ഫീൽഡ് ചെയ്യുമ്പോൾ 18-ാം ഓവറിൽ ഒരു ക്യാച്ച് എടുത്ത കോഹ്ലി ഗാംഗുലിയെ തുറിച്ചു നോക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു‌ ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  ഇന്നലെ മത്സരം കഴിഞ്ഞ ശേഷം വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ സൗരവ് ഗാംഗുലിയെ അൺ ഫോളോ ചെയ്യുകയും ചെയ്തു. ഗാംഗുലി ഇപ്പോഴും കോഹ്ലിയെ ഫോളോ ചെയ്യുന്നുണ്ട്.

2021ൽ കോഹ്‌ലിയെ ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതു മുതൽ ആയിരുന്നു ഗാംഗുലിയും കോഹ്ലിയും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്.

Exit mobile version