Picsart 23 04 15 22 35 59 897

ഫുൾടോസിൽ പുറത്തായതിൽ നിരാശയുണ്ടെന്ന് കോഹ്ലി

ഇന്ന് അർധ സെഞ്ച്വറി നേടി എങ്കിലും ഫുൾ ടോസിൽ പുറത്തായതിൽ നിരാശ ഉണ്ടെന്ന് കോഹ്ലി പറഞ്ഞു. ഫുൾ ടോസിനു പുറത്തായതിൽ ഞാൻ നിരാശനായിരുന്നു. ഞാൻ നന്നായി കളിക്കുകയായിരുന്നു. കോഹ്ലി പറഞ്ഞു.

ഈ പിച്ചിൽ 175 റൺസ് മതിയെന്ന് ഞാൻ സഹ താരങ്ങളോട് ഡ്രസിംഗ് റൂമിൽ പറഞ്ഞിരുന്നു. ഞങ്ങൾ നന്നായി കളിച്ചു. ഉദ്ദേശിച്ച സ്‌കോറിലെത്തി. അത് മതിയെന്ന വിശ്വാസമുണ്ടായിരുന്നു. കോഹ്‌ലി പറഞ്ഞു.

ഇന്ന് ഡെൽഹിക്ക് എതിരായ അർധ സെഞ്ച്വറി കോഹ്ലിയുടെ ഈ ഐപിഎൽ 2023 സീസണിലെ മൂന്നാം അർദ്ധ സെഞ്ചുറി ആയിരുന്നു. 34 പന്തിൽ 50 റൺസെടുത്ത് നിൽക്കെ ഒരു സിക്സിന് ശ്രമിച്ചായിരുനന്നു കോഹ്ലി പുറത്തായത്.

Exit mobile version