Viratkohli

വിജയത്തുടക്കവുമായി ആര്‍സിബി, കോഹ്‍ലിയ്ക്ക് ഫിഫ്റ്റി

ഐപിഎൽ 2025ൽ വിജയത്തുടക്കം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഇന്ന് കൊൽക്കത്തയ്ക്കെതിരെ ഓള്‍റൗണ്ട് മികവിലൂടെയാണ് ആര്‍സിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 174/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ആര്‍സിബി 177/3 എന്ന സ്കോര്‍ 16.2 ഓവറിൽ നേടി 7 വിക്കറ്റ് വിജയം ആഘോഷിച്ചു.

ഫിൽ സാള്‍ട്ട് മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ആര്‍സിബി ഓപ്പണര്‍മാര്‍ റണ്ണടിച്ച് കൂട്ടുകയായിരുന്നു ആദ്യ ഓവറുകളിൽ. പവര്‍പ്ലേയിൽ 80 റൺസാണ് ആര്‍സിബി നേടിയത്. 95 റൺസാണ് ഫിൽ സാള്‍ട്ട് – കോഹ്‍ലി കൂട്ടുകെട്ട് നേടിയത്. 31 പന്തിൽ 56 റൺസ് നേടിയ ഫിലിപ്പ് സാള്‍ട്ടിനെ വരുൺ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ ദേവ്ദത്ത് പടിക്കലിനെ സുനിൽ നരൈന്‍ ആണ് പുറത്താക്കിയത്. തുടര്‍ന്ന് വിരാട് കോഹ്‍ലിയും രജത് പടിദാറും ചേര്‍ന്ന് ആര്‍സിബിയെ മുന്നോട്ട് നയിച്ചു.

16 പന്തിൽ 34 റൺസ് നേടിയ രജത് പടിദാറിനെ നഷ്ടപ്പെടുമ്പോള്‍ കോഹ്‍ലിയുമായി ചേര്‍ന്ന് ആര്‍സിബിയ്ക്കായി 44 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 16 പന്തിൽ 34 റൺസാണ് പടിദാര്‍ നേടിയത്.

പടിദാര്‍ പുറത്തായ ശേഷം എത്തിയ ലിയാം ലിവംഗ്സ്റ്റൺ 5 പന്തിൽ 15 റൺസ് നേടിയപ്പോള്‍ ആര്‍സിബി 16.2 ഓവറിൽ 177 റൺസ് നേടി വിജയം കുറിച്ചു. കോഹ്‍ലി 36 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version