Picsart 24 03 26 00 15 50 949

കോഹ്ലിയുടെ ക്യാച്ച് വിട്ടതാണ് തോൽക്കാൻ കാരണം എന്ന് ശിഖർ ധവാൻ

വിരാട് കോഹ്‌ലിയുടെ ക്യാച്ച് ഡ്രോപ്പ് ചെയ്തത് ആണ് ഇന്നലെ മത്സരൻ തോൽക്കാൻ കാരണം എന്ന് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശിഖർ ധവാൻ. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ആയിരുന്നു കോഹ്ലിയുടെ ക്യാച്ച് ബെയർസ്റ്റോ വിട്ടു കളഞ്ഞത്‌. പിന്നീട് കോഹ്ലി വലിയ ഇന്നിങ്സ് പടുക്കുകയും ആർ സി ബിയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

“ഇതൊരു നല്ല ഗെയിമായിരുന്നു, ഞങ്ങൾ ആദ്യം കൈവിട്ട കളി വീണ്ടും ഞങ്ങളുടെ കയ്യിലേക്ക് എത്തിച്ചു. എന്നിട്ട് വീണ്ടും ഞങ്ങൾക്ക് കളി നഷ്ടപ്പെട്ടു. ഞങ്ങൾ 10-15 റൺസ് കുറവ് ആണ് സ്കോർ ചെയ്തത്, ആദ്യ ആറ് ഓവറിൽ ഞാൻ പതുക്കെ കളിച്ചു. ആ 10-15 റൺസ് ഞങ്ങൾക്ക് തിരിച്ചടിയായി, കൂടാതെ കൈവിട്ട ക്യാച്ചും തിരിച്ചടിയായി,” ശിഖർ ധവാൻ മത്സരത്തിന് ശേഷം പറഞ്ഞു.

“വിരാട് 70-ഓളം റൺസ് നേടി, അദ്ദേഹത്തെ പോലൊരു ക്ലാസ് കളിക്കാരൻ്റെ ക്യാച്ച് ഞങ്ങ വിട്ടു. അതിന് ഞങ്ങൾ വകിയ വില നൽകി. ഞങ്ങൾ ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ … ഫലം വേറെ ആയേനെ” ധവാൻ കൂട്ടിച്ചേർത്തു

Exit mobile version