Picsart 24 04 07 10 05 39 992

പരാജയത്തിൽ കോഹ്ലിയെ കുറ്റം പറയാൻ പറ്റില്ല, ബാക്കിയുള്ളവർ എന്ത് ചെയ്തു എന്ന് ക്ലാർക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ആർ സി ബി തോറ്റതിന് കോഹ്ലിയെ കുറ്റം പറയാൻ ആകില്ല എന്ന് മുൻ ഓസ്ട്രേലിയൻ താരം ക്ലാർക്ക്. ഇന്നലെ ആർ സി ബിക്ക് ആയി കോഹ്ലി സെഞ്ച്വറി നേടി എങ്കിലും 67 പന്ത് എടുത്തിരുന്നു സെഞ്ച്വറിയിൽ എത്താൻ. കോഹ്ലിയുടെ വേഗത കുറഞ്ഞ ഇന്നിംഗ്സ് ആണ് പരാജയത്തിന് കാരണം എന്ന് വിമർശനം ഉയർന്നിരുന്നു.

“ഞാൻ വിരാട് കോഹ്‌ലിക്ക് നേരെ വിരൽ ചൂണ്ടില്ല. അവൻ നല്ല പ്രകടനം കാഴ്ചവെച്ചു, തനിക്ക് ചുറ്റുമുള്ള ബാറ്റർമാർ വേണ്ടത്ര റൺസ് നേടാത്തതും വേണ്ടത്ര ആത്മവിശ്വാസത്തോടെയോ വേണ്ടത്ര സ്വാതന്ത്ര്യത്തോടെയോ കളിക്കാത്തതിനാലും ആണ് കോഹ്ലി കഷ്ടപ്പെട്ടത്. കോഹ്ലി കളിക്കേണ്ട റോൾ കൃത്യമായ കളിച്ചുവെന്ന് ഞാൻ കരുതുന്നു, ”ക്ലാർക്ക് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“RCB ഈ ഗ്രൗണ്ടിൽ 15 റൺസ് കുറവാണ് എടുത്തത് എന്ന് ഞാൻ കരുതുന്നത്. അവരുടെ ചില തീരുമാനങ്ങൾ മനസ്സിലാക്കാൻ പ്രയാസമായിരുന്നു. നിങ്ങൾക്ക് കാർത്തിക് ഫിനിഷറായി ഉണ്ട്. മാക്‌സ്‌വെല്ലിന് ശേഷം അദ്ദേഹം വരാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവൻ തീർച്ചയായും ഗ്രീനിന് മുമ്പ് വരേണ്ടതായിരുന്നു.” ക്ലാർക്ക് കൂട്ടിച്ചേർത്തു

Exit mobile version