Picsart 23 04 25 00 31 30 437

വിരാട് കോഹ്ലിക്ക് 24 ലക്ഷം പിഴ, ആർ സി ബി താരങ്ങൾക്കും പിഴ

രാജസ്ഥാൻ റോയൽസ് മത്സരത്തിനിടയിലെ കുറഞ്ഞ ഓവർ നിരക്കിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിരെ നടപടി. നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിരാട് കോഹ്‌ലിക്ക് 24 ലക്ഷം രൂപ പിഴ ആണ് ചുമത്തിയിരിക്കുന്നത്. കോഹ്‌ലി മാത്രമല്ല, ഇംപാക്റ്റ് പ്ലെയർ ഫാഫ് ഡു പ്ലെസിസ് ഉൾപ്പെടെയുള്ള ബാംഗ്ലൂർ പ്ലെയിംഗ് ഇലവൻ മുഴുവൻ താരങ്ങൾക്കും മാച്ച് ഫീസിന്റെ 25 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തിങ്കളാഴ്ച വൈകുന്നേരം ഒരു പത്രക്കുറിപ്പിലൂടെ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. ഈ സീസണിലെ ആർ സി ബിയുടെ രണ്ടാമത്തെ കുറ്റമായതിനാൽ ആണ് ഇത്ര വലിയ പിഴ ലഭിച്ചത്‌ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടുൾപ്പെടെ പ്ലെയിംഗ് ഇലവനിൽ ഉള്ളവർക്ക് പിഴയായി 6 ലക്ഷം രൂപയാകും നൽകേണ്ടി വരിക. ഇനിയും ആവർത്തിച്ചാൽ ക്യാപ്റ്റന് സസ്പെൻഷൻ ലഭിക്കും‌.

Exit mobile version