Picsart 23 04 24 12 14 32 004

ഐ പി എല്ലിൽ 100 ക്യാച്ചുകൾ എടുക്കുന്ന മൂന്നാം താരമായി കോഹ്ലി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഇന്നലെ ഒരു ക്യാച്ച് എടുത്തതോടെ കോഹ്ലി ഒരു പുതിയ റെക്കോർഡിൽ എത്തി‌. ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 ​​ക്യാച്ചുകൾ തികയ്ക്കുന്ന ആർ സി ബിയുടെ ആദ്യ താരമാണ് ഇത്. ഐ പി എല്ലിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ കളിക്കാരൻ മാത്രമാണ് കോഹ്ലി.

ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ്, റെയ്ന എന്നിവരാണ് 100 ക്യാച്ചുകൾ എടുത്ത മറ്റു താരങ്ങൾ. പൊള്ളാർഡ് 103 ക്യാച്ചുകൾ എടുത്തപ്പോൾ സുരേഷ് റെയ്‌ന 109 ക്യാച്ചുകളും പൂർത്തിയാക്കി. കോഹ്ലി 228 മത്സരങ്ങളിൽ നിന്ന് ആണ് 101 ക്യാച്ചുകൾ എടുത്തത്.

Exit mobile version