ആരാണ് കുമാര്‍ കാര്‍ത്തികേയ!!! അറിയാം

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയൽസിനെതിരെ തന്റെ അരങ്ങേറ്റ മത്സരം കുറിച്ച താരം കുമാര്‍ കാര്‍ത്തികേയ ശ്രദ്ധേയമായ ബൗളിംഗ് പ്രകടനം ആണ് പുറത്തെടുത്തത്. 4 ഓവറിൽ 19 റൺസ് വിട്ട് നൽകിയ താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് ഇന്ന് തന്റെ ആദ്യ ഐപിഎൽ വിക്കറ്റായി നേടിയത്. എന്നാൽ മുംബൈ സ്ക്വാഡിൽ അടുത്തിടെ മാത്രമാണ് താരത്തെ ഉള്‍പ്പെടുത്തിയത്.

മുംബൈയുടെ ഒപ്പം നെറ്റ് ബൗളര്‍ ആയി തുടരുകയായിരുന്ന താരത്തെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുഹമ്മദ് അര്‍ഷാദ് ഖാനിന് പകരം ആയാണ് രണ്ട് ദിവസം മുമ്പ് ഉള്‍പ്പെടുത്തിയത്. മധ്യ പ്രദേശിന് വേണ്ടി കളിക്കുന്ന താരം 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ മത്സരങ്ങളും 8 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്.

ഹൃത്തിക് ഷൗക്കീനെ ഒരോവറിൽ രണ്ട് സിക്സര്‍ നേടി അപകടകാരിയായി മാറിയേക്കുമെന്ന് തോന്നിപ്പിച്ച സഞ്ജുവിനെതിരെ തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചാണ് താരം വിക്കറ്റ് നേടിയത്.