Iplauction

കെഎം ആസിഫ് സഞ്ജുവിന് കീഴിൽ കളിക്കും

ഐപിഎലില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിൽ കെഎം ആസിഫ് കളിക്കും. 30 ലക്ഷത്തിന്റെ അടിസ്ഥാന വിലയിലാണ് താരത്തെ രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ ആകാശ് വശിഷ്ട്, മുരുഗന്‍ അശ്വിന്‍ എന്നിവരെ 20 ലക്ഷത്തിന് സ്വന്തമാക്കി. അബ്ദുള്‍ ബാസിത്തിനെയും രാജസ്ഥാന്‍ 20 ലക്ഷത്തിന് ടീമിലെത്തിച്ചു.

മന്‍ദീപ് സിംഗിനെ കൊല്‍ക്കത്ത 50 ലക്ഷത്തിന് സ്വന്തമാക്കി. ലക്നൗ യുധ്വീര്‍ സിംഗ് ചാരകിനെയും മുംബൈ രഘു ഗോയലിനെയും അവസാന സെഷനിൽ സ്വന്തമാക്കി.

Exit mobile version