Heinrichklassen

ക്ലാസ്സന്‍ ഈ ശൈലിയിൽ കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരം – എയ്ഡന്‍ മാര്‍ക്രം

ഹെയിന്‍റിച്ച് ക്ലാസ്സെന്‍ തന്റെ സ്വതസിദ്ധമായ ആക്രണോത്സുക ശൈലിയിൽ തന്നെ ഏത് സാഹചര്യമായാലും കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരമാണെന്നും അത് മികച്ച ഫലം തരുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്ന് പറ‍ഞ്ഞ് സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം.

ഇന്നലെ സൺറൈസേഴ്സ് ടോപ് ഓര്‍ഡറിൽ അഭിഷേക് ശര്‍മ്മ മാത്രം തിളങ്ങിയപ്പോള്‍ ടീം 109/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് ഹെയിന്‍റിച്ച് ക്ലാസ്സന്റെ മികവുറ്റ ബാറ്റിംഗാണ്. താരം 27 പന്തിൽ 53 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് 197/6 എന്ന മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

ക്ലാസ്സന്‍ മികച്ച ഫോമിലാണെന്നും ചില ദിവസങ്ങള്‍ ഈ ശൈലിയിൽ കളിക്കുമ്പോള്‍ വലിയ സ്കോര്‍ നേടാനാകില്ലെങ്കിലും ഇന്നലെ അത് ഫലം കണ്ടുവെന്നും മാര്‍ക്രം വ്യക്തമാക്കി.

Exit mobile version