Heinrichklassen

കോഹ്‍ലിയുടെ ഇന്നിംഗ്സിനെക്കാള്‍ മികച്ചതായിരുന്നു ക്ലാസ്സന്റെ – കെവിന്‍ പീറ്റേഴ്സൺ

സൺറൈസേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമിൽ നിന്ന് ഓരോ താരങ്ങളാണ് ശതകങ്ങള്‍ നേടിയത്. സൺറൈസേഴ്സിന് വേണ്ടി ഹെയിന്‍റിച്ച് ക്ലാസ്സന്‍ ശതകം നേടിയപ്പോള്‍ വിരാട് കോഹ്‍ലി ആര്‍സിബിയ്ക്കായി ശതകം നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സൺ വിലയിരുത്തുന്നത് ക്ലാസ്സന്റെ ഇന്നിംഗ്സായിരുന്നു കോഹ്‍ലിയുടേതിനെക്കാള്‍ മികച്ചതെന്നാണ്. തന്റെ സഹതാരങ്ങളിൽ നിന്ന് ഒരു പിന്തുണയും ലഭിയ്ക്കാത്ത ഘട്ടത്തിലായിരുന്നു ക്ലാസ്സന്റെ ഇന്നിംഗ്സെന്നും ആ ഇന്നിംഗ്സ് വളരെ മികച്ചതായിരുന്നുവെന്നും പീറ്റേഴ്സൺ വ്യക്തമാക്കി.

കോഹ്‍ലി തന്റെ ഐപിഎലിലെ ആറാം ശതകം ആണ് ഇന്നലെ നേടിയത്.

Exit mobile version