Picsart 24 04 02 11 39 27 557

KL രാഹുലിനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് റിലീസ് ചെയ്യും

2022-ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ (എൽഎസ്ജി) ചേർന്ന കെഎൽ രാഹുൽ, ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് ക്ലബ് റിലീസ് ചെയ്യും എന്ന് ൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മെൻ്റർ സഹീർ ഖാനും കോച്ച് ജസ്റ്റിൻ ലാംഗറും ഉൾപ്പെടെയുള്ള എൽഎസ്ജി മാനേജ്‌മെൻ്റ് അദ്ദേഹത്തിൻ്റെ പ്രകടനം വിശകലനം ചെയ്തതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് ആണ് ടീം മാനേജ്‌മെന്റ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്താനുള്ള പ്രധാന കാരണം. രാഹുലിന് പകരം ഒരു വലിയ താരത്തെ ടീമിൽ എത്തിച്ച് അദ്ദേഹത്തിന് ക്യാപ്റ്റൻസി നൽകുക ആകും ക്ലബിന്റെ ലക്ഷ്യം. ഋഷഭ് പന്തിനെ ഡൽഹി റിലീസ് ചെയ്യുക ആണെങ്കിൽ ക്യാപ്റ്റൻ റോളിലേക്ക് ഫ്രാഞ്ചൈസി നോക്കുന്നതായും റിപ്പോർട്ടുണ്ട്

പേസർ മായങ്ക് യാദവ്, ആയുഷ് ബഡോണി, മൊഹ്‌സിൻ ഖാൻ തുടങ്ങിയ കളിക്കാരെ എൽഎസ്ജി നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു.

Exit mobile version