Klrahullucknow

ആറ് ദിവസത്തെ ഇടവേള തുണച്ചു – കെഎൽ രാഹുല്‍

ഗുജറാത്തിനെതിരെയുള്ള പരാജയത്തിന് കാരണം എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ് കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പര്‍ ജയന്റ്സ് പഞ്ചാബിനെതിരെ മികച്ച വിജയം നേടി തിരിച്ചുവരവ് നടത്തുകയായിരുന്നു. മൊഹാലിയിൽ 56 റൺസ് വിജയം നേടിയ ലക്നവിനെ തുണച്ചത് ആറ് ദിവസത്തെ ഇടവേളയാണെന്നാണ് കെഎൽ രാഹുല്‍ പറയുന്നത്.

ഏപ്രിൽ 22ന് ഗുജറാത്തിനെതിരെയുള്ള മത്സരത്തിന് ശേഷം ഏപ്രിൽ 28ന് ആയിരുന്നു പഞ്ചാബിനെതിരെയുള്ള ലക്നൗവിന്റെ മത്സരം. കഴിഞ്ഞ മത്സരം നിരാശാജനകമായിരുന്നുവെന്നും അത് ടീമിനെ ബാധിച്ചിരുന്നുവെന്നും എന്നാൽ മൂന്ന് – നാല് ദിവസത്തെ ഇടവേള ടീമിന് തിരിച്ചുവരവ് നടത്തുവാന്‍ സഹായകരമായി എന്നും രാഹുല്‍ പറഞ്ഞു.

ടീമിന് എങ്ങനെ ബാറ്റ് ചെയ്യണമെന്ന വ്യക്തത വരുത്തുവാന്‍ ഈ ഇടവേള സഹായിച്ചുവെന്നും കെഎൽ രാഹുല്‍ സൂചിപ്പിച്ചു.

Exit mobile version