Picsart 24 03 24 14 54 46 046

കെ എൽ രാഹുൽ ക്യാപ്റ്റൻ ആയി ഉള്ളത് ലഖ്നൗവിന്റെ ഭാഗ്യമാണെന്ന് ലാംഗർ

കെ എൽ രാഹുൽ ക്യാപ്റ്റൻ ആയി ഉള്ളത് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഭാഗ്യം ആണെന്ന് പുതിയ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഈ സീസണിലെ എൽഎസ്ജിയുടെ പ്രതീക്ഷകളെ കുറിച്ചും ടീമിൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കുക ആയിരുന്നു ലാംഗർ. എൽഎസ്‌ജിയുടെ പരിചയസമ്പന്നരായ ബാറ്റിംഗ് യൂണിറ്റ് ഈ സീസണിൽ ടീമിന് ആത്മവിശ്വാസം നൽകുന്നു എന്നും ലാംഗർ പറഞ്ഞു.

“പുതിയ സീസൺ, പുതിയ തുടക്കങ്ങൾ. ഈ ഫ്രാഞ്ചൈസിയെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട്, ഇത് വളരെ നന്നായി തയ്യാറെടുത്ത ടീമാണ്, കെ എൽ രാഹുലിനെ ഞങ്ങളുടെ ക്യാപ്റ്റനായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. അദ്ദേഹം തിരിച്ചെത്തി. വളരെ പരിചയസമ്പന്നരായ ബാറ്റിംഗ് ഓർഡറാണ് ഞങ്ങൾക്ക് ഉള്ളത്. ഞങ്ങളുടെ ബൗളിംഗ് യൂണിറ്റിലും ഞങ്ങൾക്ക് ധാരാളം പ്രതിഭകളുണ്ട്,” ലാംഗർ പറഞ്ഞു.

“ഞാൻ നല്ല ക്രിക്കറ്റ് ഈ ടീമിൽ നിന്ന് കാണാൻ കാത്തിരിക്കുകയാണ്, വിജയിക്കുക എന്നത് ഒരു ശീലമാക്കാൻ ഈ ടീമിന് ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ തയ്യാറാണ്” ലാംഗർ പറഞ്ഞു.

Exit mobile version