Picsart 24 03 18 19 58 42 710

കെ എൽ രാഹുൽ പരിക്ക് ആണെങ്കിലും IPL ആദ്യ മത്സരം മുതൽ കളിക്കും, വിക്കറ്റ് കീപ്പ് ചെയ്യില്ല

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ഐ പി എല്ലിൽ ആദ്യ മത്സരം മുതൽ കളിക്കും. എന്നാൽ ആദ്യ മത്സരങ്ങളിൽ കെ എൽ രാഹുൽ വിക്കറ്റ് കീപ്പ് ചെയ്യില്ല. പൂർണ്ണ ഫിറ്റ്നസ് താരം വീണ്ടെടുത്തിട്ടില്ല‌. അതുകൊണ്ട് പതിയെ മാത്രമെ വിക്കറ്റ് കീപ്പിങിലേക്ക് രാഹുൽ എത്തുകയുള്ളൂ.

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് രാഹുലിന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. താരം ഇന്നലെ എൽ എസ് ജിക്ക് ഒപ്പം ചേരുകയും ചെയ്തു. ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടെ ആയിരുന്നു രാഹുലിന് പരിക്കേറ്റത്. ടെസ്റ്റ് പരമ്പരയിലെ പിന്നീടുള്ള മത്സരങ്ങൾ രാഹുലിന് നഷ്ടമായി.

രാഹുൽ കീപ്പ് ചെയ്യുന്നില്ല എങ്കിൽ ക്വിന്റൺ ഡി കോക്കോ നിക്ലസ് പൂരനോ ആകും എൽ എസ് ജിയുടെ വിക്കറ്റ് കീപ്പ് ചെയ്യുക.

Exit mobile version