ബൈ ബൈ പഞ്ചാബ്, രാജസ്ഥാനെ നാണംകെടുത്തി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പ‍ഞ്ചാബിന്റെ സാധ്യതകളെ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14 പോയിന്റ് നേടി പ്ലേ ഓഫിന് അടുത്തെത്തിയ കൊല്‍ക്കത്തയ്ക്ക് മുന്നിൽ ഇനിയുള്ള വെല്ലുവിളി നാളെ സൺറൈസേഴ്സിനെതിരെ കളിക്കാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് മാത്രമാണ്.

Kolkataknightriders

എന്നാൽ ഇന്നത്തെ 86 റൺസിന്റെ കൂറ്റന്‍ വിജയത്തോടെ കൊല്‍ക്കത്തയുടെ റൺറേറ്റ് ഏറെ ഉയര്‍ന്നിട്ടുണ്ട്. ഇന്ന് കൊല്‍ക്കത്ത നല്‍കിയ 172 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയൽസ് 85 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ആദ്യ ഓവര്‍ മുതൽ തുടങ്ങിയ വിക്കറ്റ് വീഴ്ചയിൽ നിന് കരകയറുവാന്‍ രാജസ്ഥാന് കഴിയാതെ വന്നപ്പോള്‍ രാഹുല്‍ തെവാത്തിയ 44 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

കൊല്‍ക്കത്തയ്ക്കായി ലോക്കി ഫെര്‍ഗൂസൺ മൂന്നും ശിവം മാവി നാലും വിക്കറ്റാണ് നേടിയത്.