Picsart 24 05 27 11 16 48 674

കിരീടം ജയിച്ച KKR-നു 20 കോടി!! IPL-ലെ സമ്മാനത്തുക അറിയാം

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2024 സീസൺ ഇന്നലെ അവസാനിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ മൂന്നാം കിരീടം ഇന്നലെ ഉയർത്തി. ഇന്നലെ സമ്മാനത്തുക ആയി 46 കോടിക്ക് മുകളിലാണ് അധികൃതർ ടീമുകൾക്ക് നൽകിയത് നേടി. ചാമ്പ്യന്മാരായ കെകെആറിന് 20 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. റണ്ണേഴ്സ് അപ്പായ എസ്ആർഎച്ചിന് 13 കോടി രൂപയും സമ്മാനമായി ലഭിച്ചു.

പോയിൻ്റ് ടേബിളിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടിയ രാജസ്ഥാൻ റോയൽസിനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനും അതുപോലെ സമ്മാനത്തുക ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ സഞ്ജു സാംസന്റെ ടീമിന് 7 കോടി രൂപയും നാലാമത് ഫിനിഷ് ചെയ്ത ആർ സി ബിക്ക് 6.5 കോടി രൂപയും ആണ് ലഭിച്ചത്.

ഇത് കൂടാതെ വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയവർക്കും വലിയ തുക ലഭിച്ചു. ഓറഞ്ച് ക്യാപ്റ്റൻ നേടിയ വിരാട് കോഹ്‌ലിക്കും പർപ്പിൾ ക്യാപ്പ് നേടിയ ഹർഷൽ പട്ടേലിനും 10 ലക്ഷം രൂപ വീതവും സീസണിലെ മികച്ച താരമായ സുനിൽ നരെയ്ന് 12 ലക്ഷവും സമ്മാനത്തുക ആയി ലഭിച്ചു.

Exit mobile version