കൊൽക്കത്തയ്ക്ക് തിരിച്ചടി, സൂപ്പർ താരത്തിന്റെ പരിക്ക് ഗുരുതരമോ ?

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പർ താരം ആന്ദ്രേ റസലിന്റെ പരിക്കിൽ ആശങ്കയുയരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് പരിക്കേറ്റത്. വെടിക്കെട്ട് ബാറ്റുമായി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ജയങ്ങൾക്ക് ചുക്കാൻ പിടിച്ചത് റസലായിരുന്നു. റസ്സലിന്റെ മോൺസ്റ്റർ ഷോട്ടുകൾ ഈ സീസണിൽ കൊൽക്കത്തയെ സുപ്രധാന ശക്തിയാക്കി മാറ്റിയിരുന്നു.

ക്യാപിറ്റൽസിനെതിരെ ഗില്ലിനൊപ്പം 21 പന്തില്‍ 45 റണ്‍സ് നേടി റസ്സൽ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനെ പിടിച്ചുയര്‍ത്തി. കളിക്കളത്തിൽ നിന്നും തന്നെ റസ്സലിന്റെ പരിക്ക് ക്രിക്കറ്റ് ആരാധകർക്ക് വായിച്ചെടുക്കാമായിരുന്നു. പിനീട് കാളി പുനരാരംഭിച്ചപ്പോൾ റസ്സൽ കളം വിടുകയും ചെയ്തു. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിന് റസ്സലിനെ കാണാതെയിരുന്നത് കൊൽക്കത്ത ആരാധകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചെന്നൈക്കെതിരെ സൂപ്പർ താരം കളത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

Exit mobile version