Site icon Fanport

ഡ്യൂപ്ലെസിയുടെ വെടിക്കെട്ട് വിഫലം, രാഹുൽ താണ്ഡവത്തിൽ ചെന്നൈയും ധോണിയും വീണു

ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങിയ ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സിനും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഇരുട്ടടി. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ രാഹുലും ഗെയ്‌ലും ചേർന്ന് നടത്തിയ വെടികെട്ടാണ് പഞ്ചാബിന് ജയം നേടി കൊടുത്തത്. 6 വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം.

ആദ്യ വിക്കറ്റിൽ രാഹുലും ഗെയ്‌ലും ചേർന്ന് 10.3 ഓവറിൽ 108 റൺസാണ് കൂട്ടിച്ചേർത്തത്. 36 പന്തിൽ 71 റൺസ് എടുത്ത് കെ.എൽ രാഹുൽ തകർത്താടി യപ്പോൾ ഗെയ്ൽ 28 പന്തിൽ നിന്ന് 28 റൺസ് എടുത്ത് പുറത്തായി. തുടർന്ന് അഗർവാളിന്റെ വിക്കറ്റ് പെട്ടന്ന് നഷ്ടമായെങ്കിലും തുടർന്ന് വന്ന നിക്കോളാസ് പൂരൻ 22 പന്തിൽ 36 റൺസ് എടുത്ത് പഞ്ചാബിന്റെ ജയം ഉറപ്പിച്ചു.

നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഡ്യൂപ്ലെസിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുത്തത്. ഡ്യൂ പ്ലെസി 55 പന്തിൽ 96 റൺസ് എടുത്തപ്പോൾ 38 പന്തിൽ 53 റൺസ് എടുത്ത റെയ്ന മികച്ച പിന്തുണ നൽകി. പഞ്ചാബിന് വേണ്ടി സാം കൂരൻ 3 വിക്കറ്റും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും നേടി.

Exit mobile version