കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ്!!! സഞ്ജു – ബേസിൽ പോരാട്ടത്തിന്റെ ട്വീറ്റുമായി മുംബൈ ഇന്ത്യന്‍സ്

ശനിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയൽസ് പോരാട്ടത്തിന്റെ ആവേശം മലയാളികളിലേക്ക് എത്തിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. മുംബൈ നിരയിൽ ബേസിൽ തമ്പിയും രാജസ്ഥാന്‍ നിരയിൽ സഞ്ജു സാംസണും കളിക്കുന്നുണ്ട്.

Sanjubasil

ആദ്യ മത്സരങ്ങളിൽ ഇരു താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ് എന്നാണ് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തത്.

Exit mobile version