Robinminz

കരൺ ശര്‍മ്മയും റോബിന്‍ മിന്‍സും മുംബൈയിൽ

ഐപിഎല്‍ ലേലത്തിന്റെ ഒന്നാം ദിവസം കരൺ ശര്‍മ്മയെയും റോബിന്‍ മിന്‍സിനെയും ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. വിക്കറ്റ് കീപ്പര്‍ താരം മിന്‍സിനെ 65 ലക്ഷത്തിനും കരൺ ശര്‍മ്മയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിനുമാണ് മുംബൈ സ്വന്തമാക്കിയത്.

മിന്‍സിനായി 30 ലക്ഷത്തിന്റെ അടിസ്ഥാന വിലയിൽ ബിഡ്ഡിംഗുമായി ചെന്നൈ ആണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് മുംബൈയും രംഗത്തെത്തിയപ്പോള്‍ താരത്തിനെ 65 ലക്ഷത്തിന് ഫ്രാഞ്ചൈസി സ്വന്തമാക്കി.

Exit mobile version