ഓറഞ്ച് ക്യാപ്പ് കെയിന്‍ വില്യംസണ്, പര്‍പ്പിള്‍ ക്യാപ്പ് ആന്‍ഡ്രൂ ടൈയ്ക്ക്

ഐപിഎല്‍ 2018ലെ മികച്ച ബാറ്റ്സ്മാനും ബൗളറുമായി തിരഞ്ഞെടുക്കപ്പെട്ട് കെയിന്‍ വില്യംസണും ആന്‍ഡ്രൂ ടൈയും. ഫൈനലില്‍ അര്‍ദ്ധ ശതകം നഷ്ടമായെങ്കിലും ഇന്ന് നേടിയ 47 റണ്‍സ് ഉള്‍പ്പെടെ 735 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്. 84 റണ്‍സാണ് കെയിന്‍ വില്യംസണിന്റെ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ബാറ്റിംഗ് നെടുംതൂണായ നായകന്‍ 142.44 സ്ട്രൈക്ക് റേറ്ററില്‍ സീസണില്‍ 8 അര്‍ദ്ധ ശതകങ്ങളാണ് നേടിയത്. 64 ബൗണ്ടറികളും 28 സിക്സുമാണ് സീസണിലെ താരത്തിന്റെ നേട്ടം.

പഞ്ചാബ് താരം ആന്‍ഡ്രൂ ടൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കുവാനായില്ലെങ്കിലും 14 മത്സരങ്ങളില്‍ നിന്ന് നേടിയ 24 വിക്കറ്റിന്റെ ബലത്തില്‍ പര്‍പ്പിള്‍ ക്യാപ്പ് ഉറപ്പിക്കുകയായിരുന്നു. സണ്‍റൈസേഴ്സ് താരങ്ങളായ റഷീദ് ഖാനും സിദ്ധാര്‍ത്ഥ് കൗളും 21 വിക്കറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സീസണില്‍ 3 മത്സരങ്ങളില്‍ നാല് വിക്കറ്റ് നേട്ടം ഉറപ്പിക്കുവാന്‍ ടൈയ്ക്ക് സാധിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial