കമലേഷ് നാഗര്‍കോടി ഡല്‍ഹിയിലേക്ക്, ഹര്‍പ്രീത് ബ്രാറിനെ തിരികെ ടീമിലേക്ക് എത്തിച്ച് പഞ്ചാബ്

ഐപിഎൽ ലേലത്തിൽ യുവ താരങ്ങളായ കമലേഷ് നാഗര്‍കോടിയും ഹര്‍പ്രീത് ബ്രാറും മികച്ച നേട്ടമുണ്ടാക്കി. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കമലേഷ് നാഗര്‍കോടിയെ 1.10 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. 40 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

അതേ സമയം 20 ലക്ഷം അടിസ്ഥാന വിലയുള്ള ഹര്‍പ്രീത് ബ്രാര്‍ 3.8 കോടി രൂപയാണ് സ്വന്തമാക്കിയത്. താരത്തിനെ പഞ്ചാബ് തിരികെ ടീമിലേക്ക് എത്തുകയായിരുന്നു.

ഷഹ്ബാസ് അഹമ്മദിനെ 2.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. താരം കഴിഞ്ഞ സീസണിലും ആര്‍സിബിയ്ക്ക് വേണ്ടിയാണ് കളിച്ചത്.

Exit mobile version