കെയ്ൻ വില്യംസൺ ഹൈദരബാദ് ക്യാമ്പ് വിട്ടു

സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഐ പി എൽ ബയോ ബബിൾ വിട്ടു. തന്റെ കുട്ടിയുടെ ജനനത്തിനായി ന്യൂസിലൻഡിലേക്ക് മടങ്ങാൻ വേണ്ടിയാണ് വില്യംസൺ ബയോ ബബിൾ ഉപേക്ഷിച്ചത് എന്ന് ഫ്രാഞ്ചൈസി ബുധനാഴ്ച അറിയിച്ചു.

“ഞങ്ങളുടെ നായകൻ കെയ്ൻ വില്യംസൺ തന്റെ കുടുംബത്തിലേക്കുള്ള ഒരു പുതിയ ആൾ വരുന്നതിനാൽ തിരികെ ന്യൂസിലൻഡിലേക്ക് പറക്കുന്നു. കെയ്ൻ വില്യംസണും ഭാര്യക്കും സുരക്ഷിതമായ പ്രസവവും ഒരുപാട് സന്തോഷവും നേരുന്നു” സൺ റൈസേഴ്സ് അവരുടെ ട്വീറ്റർ അക്കൗണ്ടിൽ കുറിച്ചു.

ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ 3 റൺസിന് സൺ റൈസേഴ്സ് വിജയിച്ചതിന് പിന്നാലെ ആണ് പ്രഖ്യാപനം വന്നത്.

Exit mobile version