ഐപിഎല്‍ നടക്കുമെന്ന് പ്രതീക്ഷ, ദൈര്‍ഘ്യം കുറച്ച് നടത്താനാകുമെന്നാണ് താന്‍ കരുതുന്നതെന്ന് ജോസ് ബട്‍ലര്‍

മത്സരങ്ങളുടെ എണ്ണം ചുരുക്കിയാണെങ്കിലും ഈ സീസണില്‍ ഐപിഎല്‍ നടക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ജോസ് ബട്‍ലര്‍. കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ബിസിസിഐ ഐപിഎല്‍ നടത്തുന്നത് ഏപ്രില്‍ 15 വരെ നിര്‍ത്തി വെച്ചിരുന്നു. ഇതിനിടെ ഇന്ത്യ 21 ദിവസത്തെ ലോക്ക്ഡൗണിലേക്കും നീങ്ങിയതോടെ ഈ സീസണില്‍ ഐപിഎല്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ് ഇപ്പോളുള്ളത്.

ഉടന്‍ ഈ സാഹചര്യങ്ങളില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ചെറിയ രീതിയില്‍ പിന്നീട് ഈ ടൂര്‍ണ്ണമെന്റ് നടക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബട്‍ലര്‍ വ്യക്തമാക്കി. ലോക ക്രിക്കറ്റിലെ തന്നെ പ്രാധാന്യമേറിയ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍ എന്നും അതിനാല്‍ തന്നെ ദൈര്‍ഘ്യം കുറഞ്ഞ പതിപ്പെങ്കിലും നടക്കുമെന്നാണ് താന്‍ ആശിക്കുന്നതെന്ന് ബട്‍ലര്‍ പറഞ്ഞു.