Picsart 23 03 30 02 12 24 697

ഐ പി എല്ലിൽ കളിക്കാനായി കാത്തിരിക്കുക ആണ് എന്ന് ജോ റൂട്ട്

ഈ വർഷം ഐപിഎല്ലിൽ ആദ്യമായി ഇറങ്ങുന്ന ഇംഗ്ലീഷ് താരം ജോ റൂട്ട് താൻ ഐ പി എൽ അനുഭവിച്ച് അറിയാൻ കാത്തിരിക്കുക ആണെന്ന് പറഞ്ഞു. ഐപിഎൽ 2023 ലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു റൂട്ടിനെ സ്വന്തമാക്കിയത്.

“ഐ പി എല്ലിൽ എനിക്ക് കഴിയുന്നിടത്തോളം ഞാൻ ഞാനാകാൻ ശ്രമിക്കും, ബൗളർമാർക്ക് പ്രവചിക്കാൻ ആകാത്ത രീതിയിൽ ആകാൻ താൻ ശ്രമിക്കും. ഞാൻ ഈ ഐ പി എൽ ആസ്വദിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്,” റൂട്ട് പറഞ്ഞു.

ഐപിഎല്ലിനെക്കുറിച്ച് ഒരുപാട് കേട്ടതിന് ശേഷം താൻ ശരിക്കും ലീഗിൽ കളിക്കാൻ കാത്തിരിക്കുകയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആവർത്തിച്ചു. “ലോകത്തിൽ മറ്റൊരിടത്തും നിങ്ങൾക്ക് കിട്ടാത്ത കഴിയാത്ത ഒരു അനുഭവമാണിത്. ഞാൻ ഇത് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല, അതിനാൽ ഐ പി എൽ എനിക്ക് വളരെ പുതുമയുള്ളതായിരിക്കും” റൂട്ട് പറഞ്ഞു.

Exit mobile version