Picsart 23 11 26 00 36 07 853

ജോ റൂട്ട് ഐ പി എല്ലിൽ കളിക്കില്ല

ഇംഗ്ലണ്ട് ബാറ്റിംഗ് താരം ജോ റൂട്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 പതിപ്പിൽ നിന്ന് പിന്മാറി. റിടൻഷൻ ഡേയുടെ അവസാന ദിവസം ജോ റൂട്ട് തന്നെ താൻ ഈ ഐ പി എല്ലിൽ കളിക്കുന്നില്ല എന്ന് രാജസ്ഥാൻ ടീമിനെ അറിയിച്ചു‌. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ച റൂട്ട് മൂന്ന് മത്സരങ്ങൾ കളിച്ച് 10 റൺസ് നേടിയിരുന്നു. 2023 സീസണിലാണ് റൂട്ട് ആദ്യമായി ഐപിഎല്ലിൽ കളിക്കുന്നത്.

രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര, റൂട്ടിന്റെ ഐ പി എല്ലിൽ നിന്ന് വിട്ടു നിക്കാനുഌഅ തീരുമാനം സ്ഥിരീകരിച്ചു. ടീമിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തിന്റെ ഊർജ്ജവും അനുഭവവും നഷ്ടപ്പെടുമെന്ന് സംഗക്കാര പറഞ്ഞു.

റൂട്ട് 32 ടി20 മത്സരങ്ങളിൽ നിന്ന് 893 റൺസ് നേടിയിട്ടുണ്ട്, 126.31 ആണ് സ്‌ട്രൈക്ക് റേറ്റ്.

Exit mobile version