Picsart 23 04 26 01 48 01 584

ജിതേഷ് ശർമ്മക്ക് റിഷഭ് പന്തിന്റെ പകരക്കാരൻ ആകാം എന്ന് പീറ്റേഴ്സൺ

പരിക്കേറ്റ ഋഷഭ് പന്തിന് പകരക്കാരനെ ഇന്ത്യ കണ്ടെത്തി കഴുഞ്ഞു എന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. അനിശ്ചിതകാലത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന പന്തിന് പകരം ജിതേഷിനെ ഇന്ത്യ ടീമിൽ എടുക്കണം എന്നും പീറ്റേഴ്സൺ പറഞ്ഞു. മുംബൈക്ക് എതിരെ ജിതേഷ് കളിച്ച വിന്നിങ് ഇന്നിങ്സിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു പീറ്റേഴ്സൺ.

പഞ്ചാബ് കിംഗ്‌സ് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ ഒരു പ്രത്യേക പ്രതിഭയാണെന്നും പന്ത് ദീർഘനാളത്തേക്ക് പുറത്താകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അദ്ദേഹത്തിന് അവസരം നൽകാമെന്നും കോളത്തിൽ പീറ്റേഴ്‌സൺ പറഞ്ഞു.

“ഇന്ത്യയ്ക്ക് റിഷഭ് പന്തിന് ഒരു പകരക്കാരൻ ഉണ്ട്. പഞ്ചാബ് കിംഗ്സിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ ആണ് അത്‌.അദ്ദേഹം ഒരു സ്പെഷ്യൽ പ്ലയർ ആണ്‌. റിഷഭ് പന്തിൽ നിന്ന് ഇന്ത്യക്ക് വേണ്ടി ചുമതലയേറ്റെടുക്കുന്ന ആളാകും ജിതേഷ് എന്ന് ഞാൻ കരുതുന്നു. ശനിയാഴ്ച മുംബൈയ്‌ക്കെതിരെ ഏഴ് പന്തിൽ നാല് സിക്‌സറുകൾ ഉൾപ്പെടെ 25 റൺസിന്റെ വിന്നിംഗ് ഇന്നിംഗ്സ് ആണ് ജിതേഷ് കളിച്ചത്,” പീറ്റേഴ്‌സൺ എഴുതി.

Exit mobile version