Site icon Fanport

ജസ്പ്രീത് ബുമ്രയും എത്തി, മുംബൈ ഇന്ത്യൻസ് തയ്യാർ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2024) ആരംഭിക്കുന്നതിന് മുന്നോടിയായി ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു. ബുമ്ര ഇന്ന് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തി. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ 4 ടെസ്റ്റുകൾ കളിച്ച ബുമ്ര കുറച്ച് അധിക ദിവസം റെസ്റ്റ് എടുത്താണ് മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് എത്തിയിരിക്കുന്നത്.

ജസ്പ്രീത് ബുമ്ര 24 03 22 14 42 55 519

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ നേരത്തെ തന്നെ മുംബൈക്ക് ഒപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിരുന്നു. ഇപ്പോൾ പ്രധാന ഇന്ത്യൻ താരങ്ങളിൽ സൂര്യകുമാർ യാദവ് മാത്രമാണ് ഇന്ത്യക്ക് ഒപ്പം ഇല്ലാത്തത്. സൂര്യകുമാർ ഇനിയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. താരം എൻ സി എയിൽ പരിശീലനത്തിലാണ്.

മുംബൈ ഇന്ത്യൻസ് അവരുടെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെ ആണ് നേരിടുന്നത്.

Exit mobile version