Picsart 23 04 27 13 18 26 576

ജേസൺ റോയിക്ക് പിഴ

ബുധനാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഓപ്പണർ ജേസൺ റോയിക്ക് എതിരെ നടപടി. മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതായി ഐപിഎൽ അറിയിച്ചു. കെകെആർ ഓപ്പണർ ഇന്നലെ 29 പന്തിൽ 56 റൺസ് നേടിയിരുന്നു. ഔട്ട് ആയ സമയത്ത് നിരാശനായ ജേസൺ റോയ് ഒരു ബൈൽസ് ബാറ്റു കൊണ്ട് അടിച്ച് തെറിപ്പിച്ചിരുന്നു. ഇതിനാണ് താരത്തിന് പിഴ ലഭിച്ചത്.

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആർ സി ബിയെ 21 റൺസിന് പരാജയപ്പെടുത്തിയിരുന്നു‌. ജേസൺ റോയ് ആണ് കെ കെ ആറിന്റെ ടോപ് സ്കോറർ ആയത്. താരത്തിന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറി ആയിരുന്നു ഇത്.

Exit mobile version