Site icon Fanport

“ഐ പി എൽ കഴിഞ്ഞാൽ ഇന്ത്യൻ ടി20 ടീമിലെ ആദ്യ പേര് ജയ്സ്വാൾ ആയിരിക്കും” – രവി ശാസ്ത്രി

ജയ്സ്വാൾ ഇനി ഇന്ത്യൻ ടീമിൽ അവസരത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. സീനിയർ ദേശീയ ടീമിൽ ആരൊക്കെ കളിച്ചാലും കളിച്ചില്ലെങ്കിലും ജയ്സ്വാളിന് അവസരം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ഐപിഎൽ 2023 സീസണിന് ശേഷം ഉടൻ തന്നെ യശസ്വി ജയ്‌സ്വാളിന് ഇന്ത്യൻ കോൾ അപ്പ് ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു.

ജ്യ്സ്വാൾ jaiswal

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയ്‌സ്വാൾ 47 പന്തിൽ നിന്ന് 98 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഇപ്പോൾ ഈ സീസൺ ഐ പി എൽ റൺ വേട്ടയിൽ രണ്ടാം സ്ഥാനത്തുമാണ് ജയ്സ്വാൾ.

“ജയ്സ്വാൾ തന്നെ വീക്ഷിക്കുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് തുടരുന്നു. ഓഫ് സൈഡിലൂടെയുള്ള അദ്ദേഹത്തിന്റെ ചില ഷോട്ടുകളിൽ അത്ഭുതപ്പെടുത്തുന്നു. അവൻ കഠിനമായ വഴിയിലൂടെയാണ് ഉയർന്നത്,” രവി ശാസ്ത്രി ​​പറഞ്ഞു.

“സെലക്ടർമാർക്ക് ജയ്സ്വാളിന്റെ പ്രകടനത്തിൽ സന്തുഷ്ടരായിരിക്കും. ഒരു നീണ്ട കാത്തിരിപ്പിന് ശേഷമാണ് അത്തരമൊരു പ്രതിഭയെ കാണാൻ അവർക്ക് കഴിയുന്നത്. എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവനാകും.” അദ്ദേഹം തുടർന്നു

“പ്രത്യേകിച്ച്, വൈറ്റ്-ബോൾ ക്രിക്കറ്റിൽ, ടി20 ക്രിക്കറ്റിൽ, ആദ്യം തിരഞ്ഞെടുക്കുന്ന പേര് അവന്റേതായിരിക്കും,” ശാസ്ത്രി കൂട്ടിച്ചേർത്തു.

Exit mobile version