Picsart 23 03 13 19 35 55 837

ജഡേജയ്ക്ക് ചെന്നൈ ക്യാപ്റ്റൻ ആയി ഒരു അവസരം കൂടെ നൽകണം എന്ന് ഗവാസ്കർ

രവീന്ദ്ര ജഡേജയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ ആയി വീണ്ടും അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഐ‌പി‌എൽ 2022 സീസണിൽ സി‌എസ്‌കെ ടീമിന്റെ ക്യാപ്റ്റനായി ജഡേജയെ നിയമിച്ചിരുന്നു. എന്നാൽ 34-കാരന്റെ പ്രകടനം നിരാശ നൽകിയതിനാൽ സീസൺ പകുതിക്ക് വെച്ച് ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക ആയിരുന്നു.

“ഞാൻ രവീന്ദ്ര ജഡേജയ്ക്ക് മറ്റൊരു അവസരം നൽകും. കഴിഞ്ഞ വർഷം അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. നായകസ്ഥാനം അത്ര എളുപ്പമല്ല, കഴിഞ്ഞ തവണ അദ്ദേഹം അത് കഠിനമായി അദ്ദേഹത്തിന് തോന്നിക്കാണും” ഗവാസ്കർ പറഞ്ഞു.

“ഇപ്പോൾ അവൻ പരിചയസമ്പന്നനാണ്, ഇപ്പോൾ അവൻ ഫോമിലേക്ക് തിരിച്ചെത്തിയിട്ടും ഉണ്ട്. ഞാൻ ആണെങ്കിൽ ജഡേജയ്ക്ക് ക്യാപ്റ്റൻസിയിൽ വീണ്ടും അവസരം നൽകും. റുതുരാജ് ഗെയ്‌ക്‌വാദിനെ വൈസ് ക്യാപ്റ്റൻ ആക്കും, അതുവഴി ഭാവിയിലേക്ക് ഒരു ക്യാപ്റ്റനെ പടുത്തുയർത്തുകയുൻ ചെയ്യാം.” അദ്ദേഹം പറഞ്ഞു.

Exit mobile version