Picsart 23 05 30 11 16 10 929

“ഈ കിരീടം ഞാൻ ധോണിക്കായി സമർപ്പിക്കുന്നു” – ജഡേജ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഹീറോ ആയി മാറിയ ജഡേജ സിഎസ്‌കെയുടെ അഞ്ചാം ഐപിഎൽ കിരീടം എംഎസ് ധോണിക്ക് സമർപ്പിച്ചു. ധോണി എന്ന വ്യക്തിക്കാണ് താൻ ഈ കിരീടം സമർപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്ന് ജഡേജ പറഞ്ഞു.

“ഗുജറാത്തിൽ എന്റെ ഹോം കാണികൾക്ക് മുന്നിൽ അഞ്ചാം കിരീടം നേടിയതിൽ സന്തോഷം തോന്നുന്നു. സിഎസ്‌കെയെ പിന്തുണയ്ക്കാൻ അവർ വൻതോതിൽ എത്തിയിട്ടുണ്ട്. ഈ ജനക്കൂട്ടം അതിശയിപ്പിക്കുന്നതാണ്. അവർ രാത്രി വൈകുവോളം മഴ നിലയ്ക്കാൻ കാത്തിരിക്കുകയായിരുന്നു.” ജഡേജ പറഞ്ഞു.

“CSK ആരാധകർക്ക് വലിയ അഭിനന്ദനങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഈ വിജയം ഞങ്ങളുടെ ടീമിലെ പ്രത്യേക അംഗമായ എംഎസ് ധോണിക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു.” ജഡേജ പറഞ്ഞു. “എന്ത് വന്നാലും അവസാന പന്തുകൾ അടിക്കണം എന്നായിരുന്നു തീരുമാനം. മോഹിതിന് പതുക്കെ പന്തെറിയാൻ കഴിയുമെന്നതിനാൽ ഞാൻ നേരെ അടിക്കാൻ നോക്കുകയായിരുന്നു. CSK യുടെ ഓരോ ആരാധകർക്കും അഭിനന്ദനങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.” മത്സരശേഷം ജഡേജ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

Exit mobile version