ചെന്നെയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി, കെഎം ആസിഫിനു ഐപിഎല്‍ നിരയില്‍ അരങ്ങേറ്റം

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ശ്രേയസ്സ് അയ്യര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഡല്‍ഹി. ഡല്‍ഹി കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് വിട്ട അതേ ടീം തന്നെയാണ് ഈ മത്സരത്തിലും തിരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം ചെന്നൈ നിരയില്‍ നാല് മാറ്റങ്ങളാണുള്ളത്. ഇമ്രാന്‍ താഹിര്‍, സാം ബില്ലിംഗ്സ്, ശര്‍ദ്ധുല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവര്‍ക്ക് പകരം ലുംഗിസാനി ഗിഡി, കരണ്‍ ശര്‍മ്മ, ഫാഫ് ഡു പ്ലെസി, കെഎം ആസിഫ് എന്നിവര്‍ ടീമിലെത്തി.

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, ഫാഫ് ഡു പ്ലെസി, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, കെഎം ആസിഫ്, ഹര്‍ഭജന്‍ സിംഗ്, കരണ്‍ ശര്‍മ്മർ, ലുംഗിസാനി ഗിഡി

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: പൃഥ്വി ഷാ, കോളിന്‍ മണ്‍റോ, ശ്രേയസ്സ് അയ്യര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ,ലിയാം പ്ലങ്കറ്റ്, അമിത് മിശ്ര, ട്രെന്റ് ബൗള്‍ട്ട്, അവേശ് ഖാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial