ഭാഗ്യം തുണച്ചു, ഇഷാന്തിന് ഇത്തവണ ഐപിഎൽ കളിക്കാം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഒരു കോടി പത്ത് ലക്ഷം രൂപയ്ക്കാണ് ഇഷാന്തിനെ ഡൽഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരും ഇഷാന്തിനെ എടുത്തിരുന്നില്ല.

അടിസ്ഥാന വില എഴുപത്തിയഞ്ച് ലക്ഷമായിരുന്ന താരത്തിന് വേണ്ടി രാജസ്ഥാൻ റോയൽസും ശ്രമിച്ചതാണ് വിലയുയരാൻ കാരണം. ഐ പി എല്ലിൽ സൺറൈസേഴ്സ്, കിംഗ്‌സ് ഇലവൻ പഞ്ചാബ്, റൈസിംഗ് പൂനെ സൂപ്പർ ജയൻറ്സ് എന്നിവർക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

Exit mobile version