Site icon Fanport

കൊറോണ മൂലം ഐ.പി.എൽ നിർത്തിവെക്കില്ലെന്ന് സൗരവ് ഗാംഗുലി

ലോകത്താകമാനം നിലവിലുള്ള കൊറോണ ഭീഷണി മൂലം ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇത് പ്രകാരം നിലവിൽ തീരുമാനിച്ച തിയ്യതിക്ക് തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്നും ഗാംഗുലി പറഞ്ഞു. മാർച്ച് 29ന് മുംബൈയിൽ വെച്ചാണ് 2020 സീസൺ ഐ.പി.എല്ലിലെ ആദ്യ മത്സരം.

എല്ലാ രാജ്യത്തും മത്സരങ്ങൾ നടക്കുന്നുണ്ടെന്നും ടീമുകൾ മറ്റു പല രാജ്യങ്ങളും സന്ദര്ശിക്കുന്നുണ്ടെന്നും അത്കൊണ്ട് ഐ.പി.എൽ നേരത്തെ തീരുമാനിച്ച പോലെ നടക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ടൂർണമെന്റിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ നടപടികളും മെഡിക്കൽ സംഘം എടുക്കുമെന്നും ബി.സി.സി.ഐ പ്രസിഡണ്ട് വ്യക്തമാക്കി.

ഇതുവരെ ഇന്ത്യയിൽ 31 പേർക്കാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഒളിമ്പിക്സ് യോഗ്യത മത്സരങ്ങൾ അടക്കം പല മത്സരങ്ങളും ലോകത്താകമാനം മാറ്റിവെച്ചിട്ടുണ്ട്.

Exit mobile version