Site icon Fanport

ഐപിഎല്ലിൽ ചരിത്രമെഴുതി അമിത് മിശ്ര, 150 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുത്തൻ ഇതിഹാസം രചിച്ചിരിക്കുകയാണ് ഡെൽഹി ക്യാപിറ്റൽസിന്റെ മിഷി ഭായ് എന്ന അമിത് മിശ്ര. ഐപിഎല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി അമിത് മിശ്ര. 140 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം അമിത് മിശ്ര നേടിയത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഐപിഎല്ലിലെ മിഷി ഭായിയുടെ ഇര.

ഐപിഎൽ ചരിത്രമെടുക്കുമ്പോൾ രണ്ടാമത്തെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ കൂടെയാണ് അമിത് മിശ്ര. 115 മത്സരങ്ങളിൽ 161 വിക്കറ്റ് നേടിയ ലസിത് മലിങ്കയാണ് ഈ പട്ടികയിൽ മുമ്പൻ. 146 വിക്കറ്റുമായി കൊൽകത്ത നൈറ്റ് റൈഡേഴ്സിന്റെ പീയുഷ് ചൗള, ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബ്രാവോയും (143) ഹർഭജൻ സിംഗും (141) പിന്നലെയുണ്ട്.

Exit mobile version