ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ പുനഃപരിശോധിക്കുവാന്‍ ഒരുങ്ങി ബിസിസിഐ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ പുനഃപരിശോധിക്കുമെന്ന് അറിയിച്ച് ബിസിസിഐ. ഇപ്പോള്‍ ഐപിഎലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ആണ്. പ്രതിവര്‍ഷം 440 കോടി രൂപയാണ് ബിസിസിഐയ്ക്ക് സ്പോണ്‍സര്‍ഷിപ്പ് തുകയായി വിവോ നല്‍കി വരുന്നത്. 2018ല്‍ അഞ്ച് വര്‍ഷത്തെ കരാറിലാണ് ബിസിസിഐയുമായി വിവോ എത്തിയത്.

അടുത്ത ആഴ്ച നടക്കുന്ന ചര്‍ച്ചയിലാവും തീരുമാനം. ഇപ്പോള്‍ കോവിഡ് കാരണം ടൂര്‍ണ്ണമെന്റ് തന്നെ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ആണ് ഇപ്പോള്‍ പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ആരംഭിക്കുന്നത്. 2022 വരെയാണ് സ്പോണ്‍സര്‍ഷിപ്പ് കാലാവധി. നേരത്തെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞിരുന്നു.

ഇത്തരം സ്പോണ്‍സര്‍ഷിപ്പുകള്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണമേകുന്നതാണെന്ന് പറഞ്ഞ ധുമാല്‍ എന്നാല്‍ രാജ്യത്തിന് തന്നെയാവും മുന്‍ഗണനയെന്നും ആവശ്യമെങ്കില്‍ ഇത്തരം കരാറുകള്‍ ബിസിസിഐ പുനഃപരിശോധിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.