Jasonbehrendorff

ഐപിഎൽ ഏറ്റവും പ്രയാസമേറിയ ടൂര്‍ണ്ണമെന്റ് – ജേസൺ ബെഹ്രെന്‍ഡോര്‍ഫ്

ഐപിഎലില്‍ ഇന്നലെ ആര്‍സിബിയ്ക്കെതിരെയുള്ള മുംബൈയുടെ വിജയത്തിൽ ബൗളിംഗിൽ തിളങ്ങിയത് ജേസൺ ബെഹ്രെന്‍ഡോര്‍ഫ് ആയിരുന്നു. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഐപിഎൽ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ടൂര്‍ണ്ണമെന്റ് ആണെന്നും ഈ വര്‍ഷം കൂടുതൽ കടുപ്പമേറിയ വെല്ലുവിളിയാണെന്നും ബെഹ്രെന്‍ഡോര്‍ഫ് വ്യക്തമാക്കി.

നിലവിൽ മൂന്നാം സ്ഥാനത്തേക്ക് മുംബൈ എത്തിയെങ്കിലും കൊൽക്കത്ത രാജസ്ഥാന്‍ മത്സരം കഴിയുമ്പോള്‍ വീണ്ടും മുംബൈയുടെ ആദ്യ മൂന്നിലെ സ്ഥാനം നഷ്ടപ്പെടുവാനാണ് സാധ്യത. ടീമുകള്‍ തമ്മിലുള്ള വ്യത്യാസം വളരെ ചെറുത് മാത്രമായി നിൽക്കുന്ന ഘട്ടത്തിൽ ആരാവും പ്ലേ ഓഫിലെത്തുക എന്നത് വ്യക്തമല്ല.

മുംബൈയ്ക്ക് അടുത്ത മൂന്ന് മത്സരങ്ങള്‍ വളരെ പ്രധാനമാണെന്നും ജേസൺ മത്സര ശേഷമുള്ള പ്രസന്റേഷനിൽ വ്യക്തമാക്കി.

Exit mobile version