Site icon Fanport

ഐപിഎൽ ലേലത്തിൽ വാങ്ങാനാളില്ലാതെ മോഹിത് ശർമ്മയും സ്റ്റെയിനും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ സൂപ്പർ സ്റ്റാറുകളായ ഡെയ്ല് സ്റ്റെയിനേയും മോഹിത്ത് ശർമ്മയേയും വാങ്ങാതെ ഐപിഎൽ ടീമുകൾ. ഇരു താരങ്ങളും യഥാക്രമം 2 കോടിയും 50 ലക്ഷവുമായിരുന്നു അടിസ്ഥാന വില. സാൻസി സൂപ്പർ ലിഗിൽ നിന്നും പരിക്കേറ്റ ഡെയിൽ സ്റ്റെയിൻ പിന്മാറിയിരുന്നു. താരത്തിനിപ്പോൾ വിശ്രമം അനുവദിച്ചിരിക്കുകയാണ്‌.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയക്കുതിപ്പിലെ അവിഭാജ്യ ഘടകമായിരുന്നു മോഹിത്ത് ശർമ്മ. ഹരിയാനയുടെ വലങ്കയ്യൻ ബൗളറായ മോഹിത്ത് മഹിപാൽ ശർമ്മ 2013‌മുതൽ സിഎസ്കെക്ക് ഒപ്പമുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയും മോഹിത്ത് കളിച്ചിട്ടുണ്ട് ഐപിഎല്ലിൽ. അതേ സമയം ഐപിഎല്ലിൽ അർസിബി, ഡെക്കാൺ ചാർജേഴ്സ്, സൺറൈസേഴ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയും സ്റ്റെയിൻ കളിച്ചിട്ടുണ്ട്.

Exit mobile version