ശ്രീശാന്തിനെ വാങ്ങാൻ ആളില്ല, പേരു വിളിക്കാതെ ലേലം അവസാനിച്ചു

Jyotish

ഐപിഎൽ മെഗാ ലേലം അവസാനിച്ചപ്പോൾ മലയാളി സൂപ്പർ താരം ശ്രീശാന്തിന് നിരാശ. ഐപിഎൽ ടീമുകൾ ആരും തന്നെ ശ്രീശാന്തിനെ തേടിയെത്തിയില്ല. 50ലക്ഷം ബേസ് പ്രൈസുമായി അൺസോൾട് പ്ലേയേഴ്സിന്റെ ലിസ്റ്റിലാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ വലിയൊരു മടങ്ങി വരവ് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. അജീവനാന്ത വിലക്ക് നിയമപോരാട്ടത്തിലൂടെ ഒഴിവാക്കിയ ശ്രീശാന്ത് ഇത്തവണ തിരീച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അഭ്യന്തര ക്രിക്കറ്റിൽ സജീവമാകുന്ന ശ്രീശാന്ത് 9വർഷങ്ങൾക്ക് ശേഷം കേരള രഞ്ജി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്‌.