Site icon Fanport

ഓവർ ത്രോ ഇല്ല എന്നിട്ടും നാലു റൺസ് ഓടിയെടുത്ത് ബട്ട്ലറും പടിക്കലും!

ഐ.പി.എല്ലിൽ ഓവർ ത്രോ ഇല്ലാതിരുന്നിട്ടു കൂടി നാലു റൺസ് ഓടിയെടുത്ത് രാജസ്ഥാൻ ഓപ്പണർമാർ ആയ ജോസ് ബട്ട്ലറും ദേവ്ദത്ത് പടിക്കലും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു എതിരെ ഉമേഷ് യാദവ് എറിഞ്ഞ മൂന്നാം ഓവറിന്റെ അവസാന പന്തിൽ ആണ് ഇരുവരും നാലു റൺസ് ഓടിയെടുത്തത്.

ഉമേഷ് യാദവ് എറിഞ്ഞ യോർക്കർ പോയിന്റിനും കവർ പോയിന്റിനും ഇടയിൽ അടിച്ച ബട്ട്ലർ നാലു റൺസ് ഓടിയെടുക്കുക ആയിരുന്നു. വെങ്കിടേഷ് അയ്യർ മികച്ച ചെസ് നൽകി ഡൈവ് ചെയ്ത് പന്ത് ബോണ്ടറി കടക്കുന്നത് തടഞ്ഞു എങ്കിലും രാജസ്ഥാൻ ഓപ്പണർമാർ അതിനകം നാലു റൺസ് ഓടിയെടുക്കുക ആയിരുന്നു. ഓവർ ത്രോ ഇല്ലാതെ ഒരു പന്തിൽ നാലു റൺസ് ഓടിയെടുക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് ആദ്യമായാണ്.

Exit mobile version