Site icon Fanport

IPL 2021: ഐ.പി.എല്ലിനായി താരങ്ങൾ യു.എ.ഇയിൽ എത്തി തുടങ്ങി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഘട്ടത്തിനായി ഇന്ത്യൻ താരങ്ങൾ എല്ലാം യു.എ.ഇയിൽ എത്തി തുടങ്ങി. താരങ്ങൾ എല്ലാം രണ്ടാം തവണ നടത്തിയ കൊറോണ ടെസ്റ്റിൽ നെഗറ്റീവ് ആണെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിന് പോയ താരങ്ങളെ ഫ്രാഞ്ചൈസികൽ ചാർട്ടേഡ് വിമാനം വഴിയാണ് യു.എ.ഇയിൽ എത്തിക്കുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചതോടെ താരങ്ങൾക്ക് എല്ലാം ഐ.പി.എല്ലിനായി നേരത്തെ യു.എ.ഇയിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിൽ എത്തിയ താരങ്ങൾ 6 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞതിന് ശേഷമാവും ടീമിനൊപ്പമുള്ള ബബിളിൽ ചേരുക. സെപ്റ്റംബർ 19നാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം യു.എ.ഇയിൽ ആരംഭിക്കുന്നത്.

Exit mobile version