Site icon Fanport

ഐപിഎൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാമത് എഡിഷനിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി മാറി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്. 12 മത്സരങ്ങളിൽ നിന്നും 16 പോയന്റ് നേടിയാണ് ഐപിഎല്ലിന്റെ പ്ലേ ഓഫിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്‌കടന്നത്. 8 ജയങ്ങളും 4 പരാജയങ്ങളുമാണ് ചെന്നൈക്ക് ഈ എഡിഷനിൽ നേടാൻ സാധിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്കെ മികച്ച തുടക്കമാണ് ഈ എഡിഷനിൽ കാഴ്ചവെച്ചത്.

എന്നാൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇല്ലാത്ത അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് ജയിക്കാമായിരുന്ന മത്സരമാണ് വിട്ടു നൽകേണ്ടി വന്നത്. മുംബൈക്ക് പുറമെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നി ടീമുകളോട് മാത്രമാണ് ചെന്നൈ പരാജയപ്പെട്ടിട്ടുള്ളത്.

Exit mobile version